block
വടവുകോട് സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി ഒ.പി വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി ഒ.പി ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30മുതൽ 2വരെയാണ് ഫിസിയോതെറാപ്പിസ്​റ്റിന്റെ സേവനം ലഭ്യമാവുക. വടവുകോട് ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ടി.ആർ. വിശ്വപ്പൻ അദ്ധ്യക്ഷനായി. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അനു അച്ചു, വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷൻ ജൂബിൾ ജോർജ്, രാജമ്മ രാജൻ, ബേബി വർഗ്ഗീസ്, ഷൈജ റെജി, ഓമന നന്ദകുമാർ, ഡോ. ജയൻ, ഹെൽത്ത് സൂപ്പർവൈസർ സുഗുണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ, ഡോ. സിനി, ഫിസിയോതെറാപ്പിസ്റ്റ് ദിവ്യ തുടങ്ങിയവർ സംസാരിച്ചു.