കോലഞ്ചേരി: ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട് എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽഒപ്പം ഹെൽപ്പ് ലൈൻ പദ്ധതി തു‌ടങ്ങി. ഓങ്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ടുമെന്റുകളുടെ സഹകരണത്തോ‌ടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംശയങ്ങൾക്ക് മറുപടി നൽകുന്നതോടൊപ്പം രോഗം നേരത്തെ തിരിച്ചറിയാനുള്ള പരിശോധനകളും രോഗപരിചരണത്തിനുള്ള മാർഗനിർദ്ദേശങ്ങളും നൽകും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 9072944000 എന്ന നമ്പരിൽ ബന്ധപ്പെടാം.