കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂൾ മന്ദിരങ്ങൾ പത്തിന് രാവിലെ 10.30ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പുതിയ മന്ദിരങ്ങളാണ് സമർപ്പിക്കുന്നത്. പല്ലാരിമംഗലം സ്കൂളിൽ 3കോടി രൂപയുടേയും മാതിരപ്പിള്ളി സ്കൂളിൽ 1 കോടി 50 ലക്ഷം രൂപയുടേയും നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.