
കളമശേരി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ അസ്ഥിരോഗ വിഭാഗം ഒ.പി 15ന് പ്രവർത്തനമാരംഭിക്കുമെന്ന് ഡയറക്ടർ ഡോ.പി.ജി ബാലഗോപാൽ പറഞ്ഞു. ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെയാണ് പ്രവർത്തനം. രോഗികൾ നേരത്തേ പേര് രജിസ്റ്റർ ചെയ്യണം. സ്വരയന്ത്രത്തിൽ കാൻസർ ബാധിച്ചവർക്കുള്ള ഒ.പി ചൊവ്വാഴ്ചകളിൽ രാവിലെ പത്തു മുതൽ രണ്ടുവരെ പ്രവർത്തിക്കും. സംസാരത്തിനും ആഹാരം വിഴുങ്ങുന്നതിനും ബുദ്ധിമുട്ടുള്ള രോഗികൾ ഒ.പി ചികിത്സയ്ക്ക് മുൻകൂട്ടി പേര് നൽകണം. ദിവസം നാലു പേരെ മാത്രമേ പരിശോധിക്കൂ. ഈ ഒ.പിയിലെ ചികിത്സയ്ക്ക് കൊവിഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാണ്. ഫോൺ: 0484-2411700