crime

മൂവാറ്റുപുഴ: കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനുകളിൽ പത്ത് കേസുകളിൽ പ്രതിയായ മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു (പങ്കൻ ഷിജു 29) വിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി റൂറൽ ജില്ലയിൽ ഇതുവരെ 37 പേരെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി.