kv-murali
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് അയത്തിൽ തങ്കപ്പന്റെ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ആലുവയിൽ സംസ്ഥാന സെക്രട്ടറി കെ.വി. മുരളി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് അയത്തിൽ തങ്കപ്പന്റെ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ആലുവയിൽ സംസ്ഥാന സെക്രട്ടറി കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ്ജ് പി. അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. ദേവസിക്കുട്ടി, ടി.എസ്. രാധാമണി, റെജീന, വി.ടി. പൈലി, എ.ഡി. റാഫേൽ, സി.എസ്. ജോർജ്, പി.ജി. രവീന്ദ്രൻ, ഒ.എം.എ. റഹീം, പി.ജി. മൈക്കിൾ, കെ.കെ.രമേശൻ, കെ.ഐ. പോളച്ചൻ, പി.ജി. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.