കോതമംഗലം: പിണവൂർക്കുടി കബനി യുവപ്രവർത്തകരുടെ സഹായത്തോടെ കോതമംഗലം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ജി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുനിപ്പാറ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വനാതിർത്തിയിൽ പാറക്കെട്ടുകൾക്കിടയിൽ ചാരായം വാറ്റുവാൻ പ്ലാസ്റ്റിക് ബാരലിൽ ഒളിപ്പിച്ച് വച്ചിരുന്ന 120 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കി.