citu
തൊഴിലാളി വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ നീലീശ്വരം പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ സി.ഐ. ടി.. യു. ഏരിയാ കമ്മിറ്റി അംഗം എം.ടി. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കാലടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ ബഡ്ജറ്റിനെതിരെ സി.ഐ.ടി.യു കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധധർണ്ണ സംഘടിപ്പിച്ചു. നീലീശ്വരം പോസ്റ്റാഫീസിനു മുമ്പിൽ എം.ടി.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. നോജി.കെ.വി അദ്ധ്യക്ഷത വഹിച്ചു. മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് കൺവീനർ സി.എസ്. ബോസ്, കെ.കെ.വത്സൻ .സാജൻ പാലമറ്റം എന്നിവർ സംസാരിച്ചു.