apvarkey

കൊച്ചി: സി.പി.എം നേതാവായിരുന്ന എ.പി. വർക്കിയുടെ ഇരുപതാം അനുസ്മരണ സമ്മേളനം ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിൽ നടന്നു. സമ്മേളനവും ആശുപത്രിയുടെ 19-ാം വാർഷികവും ആശുപത്രി ചെയർമാൻ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗാസ്‌ട്രോ എന്ററോളജി, കാൻസർ വിഭാഗങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ആശുപത്രിയിൽ 10 വർഷം സേവനം പൂർത്തിയാക്കിയ ഡോക്ടർമാരെയും ജീവനക്കാരെയും ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. സി.പി.എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സെക്രട്ടറി എം.ജി. രാമചന്ദ്രൻ, ഡയറക്ടർ എൻ. കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.