മൂവാറ്റുപുഴ: പായിപ്ര മേഖലയിൽ മോഷണം വ്യാപകമാകുന്നു. തിങ്കളാഴ്ച പുലർച്ചെ പേഴയ്ക്കാപ്പിള്ളി കെ.വൈ.എസ് ഓഡിറ്റോറിയത്തിൽ നിന്ന് ജനറേറ്ററിന്റെ ബാറ്ററി മോഷ്ടിച്ചു. കൈനിക്കൽ ലൈറ്റ് ആൻഡ് സൗണ്ടിന്റ ഉടമസ്ഥതയുള്ള ജനറേറ്ററിന്റെ ബാറ്ററിയാണ് കവർന്നത്. കഴിഞ്ഞദിവസം പായിപ്ര സൊസൈറ്റിപ്പടിയിലുള്ള സൈൻ ഓഡിറ്റോറിയത്തിൽ കിടന്ന ജനറേറ്ററിന്റെ ബാറ്ററി മോഷണം പോയിരുന്നു. പ്രദേശത്ത് കാർഷിക ഉത്പന്നങ്ങൾ മോഷണംപോകുന്നതും പതിവായി. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.