ആലുവ: ആലുവ തുരുത്തുമ്മൽ ഗവ. കെ.വൈ.എൽ.പി സ്‌കൂൾ കെട്ടിടം നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകൻ, പഞ്ചായത്ത് മെമ്പർമാരായ നഹാസ് കളപ്പുരയിൽ, ജയ മുരളീധരൻ, ലതാ ഗംഗാധരൻ, നിഷ, സുധീഷ് തൊമ്മച്ചാട്ട്, പി.ഡബ്ല്യു.ഡി അസി. എക്‌സിക്യുട്ടീവ്. എൻജിനീയർ രാജേഷ്, ഹെഡ്മിസ്ട്രസ് സിജ, പി.ടി.എ പ്രസിഡന്റ് ഹാഷിം എന്നിവർ സംസാരിച്ചു. അൻവർ സാദത്ത് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 98 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.