പറവൂർ: വടക്കേക്കര പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പട്ടികവർഗ്ഗവിഭാഗം കുട്ടികൾക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബീനാ രത്നൻ, ലൈജു ജോസഫ്, മിനി വർഗ്ഗീസ് മാണിയാറ, സെക്രട്ടറി ജെയിൻ വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.