adhwaithasramam
നിർമ്മാണം പൂർത്തീകരിക്കാത്ത ആലുവ അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരം കടവ് അൻവർ സാദത്ത് എം.എൽ.എ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ടി. സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

ആലുവ: ഒരുവർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത ആലുവ അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരം കടവ് നവീകരണം ഇന്ന് പുനരാരംഭിക്കും. അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഇറിഗേഷൻവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും അദ്വൈതാശ്രമം അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. കരാറുകാരനും യോഗത്തിൽ പങ്കെടുത്തു. മാർച്ച് ഒന്നിന് മഹാശിവരാത്രിയായതിനാൽ നിരവധി ഭക്തജനങ്ങൾ ബലിതർപ്പണത്തിനെത്തും. ഈ സാഹചര്യത്തിൽ രണ്ടാഴ്ച്ചയ്ക്കം നിർമ്മാണം പൂർത്തിയാക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകി.

കടവ് നിർമ്മാണത്തിന്റെ ഭാഗമായി താഴെ ബണ്ട് കെട്ടിയെങ്കിലും വെള്ളം തടഞ്ഞുനിർത്താൻ കഴിയാത്തതാണ് നവീകരണത്തിന് തടസ്സമായതെന്നാണ് കരാറുകാരന്റെ വിശദീകരണം. ഇതേത്തുടർന്ന് ഉളിയന്നൂർ സ്വദേശി റസാഖിന് ബണ്ട് ഉൾപ്പെടെ പുതുക്കി നിർമ്മിക്കുന്നതിന് ഉപകരാർ നൽകിയിരിക്കുകയാണ്.

എം.എൽ.എയ്ക്ക് പുറമെ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ടി. സന്ധ്യ, അസി. എക്സി. എൻജിനീയർ പ്രവീൺലാൽ, കരാറുകാരൻ വിൽസൺ നെടുമ്പാശേരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.