പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി, ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെടാമംഗലം ഗവ. എൽ.പി സ്കൂളിൽ പുതിയ അദ്ധ്യയനവർഷത്തെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാലയ പ്രവേശന കാമ്പയിൻ നടത്തി. എ.എ. അജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ടി. ഡെൻസി, ലൈബ്രറി പ്രസിഡന്റ് പി.പി. സുകുമാരൻ, പി.എൻ. സജീവ്, പി.എം. ഷൈനി, എം.കെ. മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.