കാലടി: മലയാറ്റൂർ -നീലീശ്വരം ഗ്രാമപഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സെബി കിടങ്ങേൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിബു പറമ്പത്ത്, മിനി സേവ്യർ, ജോയ് അവൂക്കാരൻ, ഡോ.ആഷ്ലി, ഹെൽത്ത് ഇൻസ്പെക്ടർ ഉമ കൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജോ, സന്തോഷ്, സുമേഷ്, ലൈജി ബിജു, ഷിൽബി ആന്റണി, സതി ഷാജി, കെ.എസ്. തമ്പാൻ, സെലിൻ പോൾ, വിൽസൺ കോയിക്കര എന്നിവർ സംസാരിച്ചു.