snv-hss-paravur-
അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയെ നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് സി.പി. ജയൻ ആദരിക്കുന്നു.

പറവൂർ: വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ വർഷങ്ങളായി മികച്ച അദ്ധ്യാപന പ്രവർത്തനങ്ങൾ നടത്തിവരുന്ന നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയെ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് കെ.ബി. സുഭാഷ്, കമ്മിറ്റി അംഗം കണ്ണൻ കൂട്ടുകാട്, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, കെ.എൻ. സാഹി, ടി.ആർ. ബെന്നി എന്നിവർ പങ്കെടുത്തു.