പറവൂർ: മലേറിയ നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയതിനെത്തുടർന്ന് ചിറ്റാറ്റുകര പഞ്ചായത്തിനെ മലേറിയ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ തദ്ദേശീയമായി രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തിയും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പഞ്ചായത്ത് നിവാസികൾക്ക് പരിശോധന സംഘടിപ്പിച്ചുമാണ് പ്രദേശത്ത് മലമ്പനി ഇല്ലെന്ന് ഉറപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ മലമ്പനി വിമുക്ത പ്രഖ്യാപനം നടത്തി.