കൊച്ചി: സി.ബി.എസ്.ഇ വിദ്യാർത്ഥികളിൽ സാഹിത്യതാത്പര്യം വളർത്താൻ ആവിഷ്‌കരിച്ച 'അക്ഷരജ്യോതി എഴുത്തുപുര"യുടെ രണ്ടാം വെബിനാർ 12ന് വൈകിട്ട് നാലിന് നടക്കും. രണ്ടാം ഞായറാഴ്ചകളിലാണ് അക്ഷരജ്യോതി എഴുത്തുപുര സംഘടിപ്പിക്കുക. ആറു മുതൽ ഒമ്പത് വരെ ക്ളാസുകളിലുള്ളവരാണ് എഴുത്തുപുര ക്ളബ്ബിലെ അംഗങ്ങൾ. ഓരോ സ്കൂളിലും രണ്ട് അദ്ധ്യാപകർ കോ-ഓർഡിനേറ്റർമാരാകും. മലയാള വിഭാഗം മേധാവിയായിരിക്കും കൺവീനറെന്ന് കൗൺസിൽ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് പറഞ്ഞു.