കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയെ ഭരണസമിതി സസ്പെൻഡ് ചെയ്ത ന‌ടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞു. കഴിഞ്ഞദിവസം അടിയന്തരകമ്മിറ്റി ചേർന്നാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്. ഭരണസമിതി നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ അസിസ്റ്റന്റ് സെക്രട്ടറി വീഴ്ചവരുത്തുന്നുവെന്നായിരുന്നു നടപടിയെടുക്കുന്നതിന് കാരണമായി പറഞ്ഞത്. നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ജീവനക്കാർ ഒന്നടങ്കം പണിമുടക്കിയിരുന്നു.