പറവൂർ: വരാപ്പുഴ പള്ളിക്ക് സമീപം കൊച്ചി വാട്ടർമെട്രോക്ക് ടെർമിനൽ നിർമ്മിക്കാൻ സ്ഥലമേറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. 21.45 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. 2013ലെ ലാന്റ് അക്വിസിഷൻ ആക്ട് പ്രകാരം ജില്ലാ കളക്ടർ തുടർനടപടി സ്വീകരിക്കും.