കൊച്ചി: ഗോശ്രീ ഒന്നാംപാലത്തിൽ നിന്ന് യുവാവ് കായലിലേക്ക് ചാടി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ഓട്ടോയിലെത്തിയ യുവാവ് പാലത്തിൽ ഇറങ്ങിയ ഉടൻ കാലയിലേക്ക് ചാടുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവാവിനായി സ്‌കൂബാ സംഘവും കോസ്റ്റൽ പൊലീസും തെരച്ചിൽ നടത്തി. ശക്തമായ അടിയൊഴുക്കുന്ന സ്ഥലമാണ്. യുവാവിനെ കണ്ടെത്താനായിട്ടില്ല. 35 വയസ് തോന്നിക്കുന്ന യുവാവാണ് ചാടിയത്. ഇയാളെ കണ്ടെത്താൻ ഹൈക്കോടതി പരിസരത്തെ സി.സി.ടിവി കാമാറകൾ പൊലീസ് പരിശോധിച്ചിരുന്നു.