തൃക്കാക്കര: കാക്കനാട് കെ.ബി.പി.എസിൽ നിന്ന് കാനയിലേക്ക് മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. കെ.ബി.പി.എസിന്റെ പടിഞ്ഞാറേ ഗേറ്റിന് സമീപത്തെ കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതായാണ് കണ്ടെത്തിയത്. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ഷെജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.