വൈപ്പിൻ: കൊവിഡ് മൂന്നാംതരംഗം രൂക്ഷമായിരുന്ന വൈപ്പിൻകരയിൽ രോഗവ്യാപനം കുറഞ്ഞു വരുന്നത് ആശ്വാസമായി. 2500വരെ എത്തിയ വ്യാപനം കഴിഞ്ഞയാഴ്ച മുതലാണ് കുറഞ്ഞുതുടങ്ങിയത്. കഴിഞ്ഞയാഴ്ച അവസാനത്തോടെ1500 ലേക്ക് കുറഞ്ഞത് ഇന്നലെ 1204 പേരിലെത്തി. തിങ്കളാഴ്ച സ്ഥിരീകരിച്ചത് പള്ളിപ്പുറം 51, എളങ്കുന്നപ്പുഴ 31, ഞാറക്കൽ 12, നായരമ്പലം 18,കുഴുപ്പിള്ളി 10, എടവനക്കാട് 7. ആകെ 129. നിലവിലെ കൊവിഡ് ബാധിതർ പള്ളിപ്പുറം 361, എളങ്കുന്നപ്പുഴ 388, ഞാറക്കൽ 158, നായരമ്പലം 135, കുഴുപ്പിള്ളി 82, എടവനക്കാട് 80.