
തോപ്പുംപടി: കേന്ദ്ര ബഡ്ജറ്റിൽ പ്രവാസികളെ അവഗണിച്ചതിനെതിരെ കേരള പ്രവാസി സംഘം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടി ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ പ്രതിഷേധസമരം നടത്തി. കൗൺസിലർ എം.ഹബീബുള്ള ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം കൊച്ചി ഏരിയ സെക്രട്ടറി എം.എച്ച്. റിയാസ് അധ്യക്ഷത വഹിച്ചു. ടി.വി.ക്ലീറ്റസ്, ജെ. നസീർ, കെ. ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.