തോപ്പുംപടി: കൊച്ചി നഗരസഭയുടെ തോപ്പുംപടി മത്സ്യ മാർക്കറ്റ് നാളെ രാവിലെ 10ന് കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ. റെനീഷ്, ഷീബലാൽ, ടി.കെ അഷറഫ്, സുനിത ഡിക്സൺ, എം.എച്ച്.എം അഷ്റഫ്, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, ഡിവിഷൻ കൗൺസിലർ ഷീബ ഡ്യൂറോം എന്നിവർ പങ്കെടുക്കും.