
തൃപ്പൂണിത്തുറ: കലത്തിൽ തല കുടുങ്ങിയ റോട്ട് വീലർ നായയ്ക്ക് രക്ഷകരായി ഫയർഫോഴ്‌സ്. ഇന്നലെ രാവിലെ പൂണിത്തുറയിലെ കണികാപറമ്പ് രാഹുലിന്റെ വീട്ടിലാണ് സംഭവം. ഏഴുമാസം പ്രായമുള്ള നായയാണ് വീടിനകത്തെ അലുമിനിയം കലത്തിൽ തലയിട്ടത്.
വീട്ടുകാർ രക്ഷിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഒടുവിൽ, നായയെയും കൊണ്ട് തൃപ്പൂണിത്തുറ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ എത്തി. ഏറെ നേരത്തെ ശ്രമഫലമായി കട്ടർ ഉപയോഗിച്ച് കലം മുറിച്ചുമാറ്റി നായയെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർമാരായ ടി.വിനുരാജ്, കെ.ജെ. സെബാസ്റ്റിൻ, ഫയർ ഓഫീസർമാരായ അനൂപ്, പ്രവീൺ, ശ്രീരാജ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഞായറാഴ്ചയും സമാനരീതിയിൽ സംഭവം നടന്നിരുന്നു. മാർക്കറ്റ് റോഡിൽ ഗവ.കോളേജിന് സമീപത്തെ വീടിന്റെ പുറത്തെ ഇരുമ്പു ഗേറ്റിലെ വളയത്തിൽ തെരുവുനായയുടെ തല കുടുങ്ങിയിരുന്നു. അന്നും രക്ഷകരായത് ഫയർ ഫോഴ്‌സുദ്യോഗസ്ഥരാണ്.