തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറി ബാലവേദി, യു.പി. വിദ്യാർത്ഥികൾക്കായി നടത്തിയ മാസ്റ്റർ ആനന്ദ് മെമ്മോറിയൽ ക്വിസ് മത്സരത്തിൽ ഫിദ ഫാത്തിമ (ഏഴാം ക്ലാസ്, എസ്.ഡി.പി. വൈഗേൾസ് ഹൈസ്കൂൾ), ഫൗസാൻ അബ്ദുല്ല (5-ാം ക്ലാസ്, എസ്.ഡി.പി.വൈ. ബോയ്സ് ഹൈസ്കൂൾ) എന്നിവർ വിജയിച്ചു. ജി.ദേവനന്ദ (5-ാം ക്ലാസ്, ഔവർ ലേഡീസ് കോൺവെന്റ് സ്കൂൾ), ജുവാന എലിസബത്ത് (5-ാം ക്ലാസ്, ഫാത്തിമ ഗേൾസ് സ്കൂൾ) എന്നിവർ പ്രോത്സാഹന സമ്മാനം നേടി.