കൊച്ചി: കലാഭവന്റെ ആഭിമുഖ്യത്തിൽ ഗായിക ലതാ മങ്കേഷ്‌കറെ അനുസ്‌മരിച്ചു. കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുതിയന്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. പ്രസാദ്, ട്രഷറർ കെ.എ. അലി അക്ബർ, വൈസ് പ്രസിഡന്റ് അഡ്വ. വർഗീസ് പറമ്പിൽ, മനേജിംഗ് കമ്മിറ്റി അംഗം ജെ.എസ്. വിദ്വൽപ്രഭ, മേരി ജൂഡിറ്റ് എന്നിവർ സംസാരിച്ചു.