അങ്കമാലി: പാലിശേരി ജംഗ്ഷന് സമീപം ഉഗ്രശബ്ദത്തോടെ ഉണ്ടായ സ്ഫോടനത്തിൽ സമീപ പ്രദേശത്തെ വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഇന്നലെ പകലാണ് സംഭവം. ആൾത്താമസമില്ലാത്ത വീടിന് സമീപമുള്ള പറമ്പി
ലെ കുഴിയിൽ കിടന്നിരുന്ന കരിമരുന്നിന് തീപിടിച്ചാണ് സ്ഫോടനമുണ്ടായത്.
ഈ വീട്ടിൽ നേരത്തെ വാടകയ്ക്ക് താമസക്കാരുണ്ടായിരുന്നു. പുതിയ താമസക്കാർക്കായി വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിൽ കരിയില കൂട്ടിയിട്ട് തീ കൊടുത്തപ്പോൾ വെടിമരുന്നിന് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കരിയില വാരിക്കൂട്ടിയ മദ്ധ്യവയസ്കൻ കുറച്ച് മാറി പരിസരം
വൃത്തിയാക്കിക്കൊണ്ടിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. അങ്കമാലി പൊലീസ് അന്വേഷണം തുടങ്ങി.