cpm
കെ.എം.സി.ഡബ്ല്യൂ.യുവിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ സമരം.സി.പി.എം ഏരിയ സെക്രട്ടറി കെ .പി .രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നഗരസഭയിൽ കണ്ടിൻജൻസി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എം.സി.ഡബ്ല്യൂ .യുവിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ ജീവനക്കാർ നടത്തിയ സമരം സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെകട്ടറി വി.ടി ശശി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എം. ഇബ്രാഹിം, സി.കെ . സതീശൻ, സി .കെ. സോമൻ, ടി എൻ മോഹനൻ, സജി ജോർജ്ജ്, പി.കെ. സുഭാഷ്, വി.കെ. അജിത്പ്രസാദ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ജീവനക്കാർക്ക് സമയത്ത് ശമ്പളാം നൽകാറില്ല. ഇൗ മാസവും ശമ്പളം വൈകി.