
വില്ലേജോഫീസർ സ്റ്റോപ്പ് മെമ്മോ നൽകി
മരട്: കുമ്പളത്ത് കണ്ടൽ മരങ്ങൾ വെട്ടിയത് സമീപവാസികൾ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കുമ്പളം നോർത്ത് യോഗപ്പറമ്പിന് കിഴക്കുഭാഗം റെയിൽവേയോട് ചേർന്ന രണ്ടേക്കർ സ്വകാര്യ ഭൂമിയിലായിരുന്നു ഇത്. പോളപ്പറമ്പ് ഭാഗത്ത് സ്ഥലമുടമയാണ് കണ്ടൽവെട്ടിയത്.
സമീപവാസികൾ തടഞ്ഞതിനെ തുടർന്ന് സ്ഥലമുടമ പൊലീസിൽ പരാതിപ്പെട്ടു. സ്ഥലത്തെത്തിയ പനങ്ങാട് പൊലീസ് കണ്ടൽവെട്ടൽ നിറുത്തിവയ്ക്കാൻ നിർദേശിച്ചു. സ്ഥലത്തെത്തിയ എ.ഐ.വൈ.എഫ് തൃപ്പൂണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റ് സുജിത്തും പ്രവൃത്തികൾ നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന്, സ്ഥലത്തെത്തിയ കുമ്പളം വില്ലേജോഫീസർ സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി പണികൾ നിറുത്തിവയ്പ്പിച്ചു.