1

പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായിമൂലയിൽ ഇന്നലെ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെ ഏഴോടെയാണ് അപകടം. ഇടിയുടെ അഘാതത്തിൽ ഇരുമ്പിന്റെ ഇലക്ട്രിക് പോസ്റ്റ് വളഞ്ഞു. വാഹനത്തിന്റെ മുൻഭാഗം കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് ഇലക്ട്രിക് പോസ്റ്റാണ് വാഹനമിടിച്ച് തകർന്നത്. കണ്ണങ്ങാട്ട്-ഐലൻഡ് പാലത്തിലൂടെ വാഹനപ്പെരുപ്പം കൂടുതലായതാണ് അപകടത്തിന് കാരണം. തിരക്ക് കൂടുന്നതിനനുസരിച്ച് പ്രദേശത്തെ റോഡിന്റെ വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.