
കൊച്ചി: രണ്ടു ശബ്ദരേഖകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഈമാസം 15 നോ 16 നോ നേരിട്ട് കൊച്ചിയിലെ ഓഫീസിൽ ഹാജരാകും.ശബ്ദരേഖകൾ പുറത്തുവിടാൻ ആരാണ് ആവശ്യപ്പെട്ടത്, ശിവശങ്കറിന് പുറമെ മറ്റാരെങ്കിലും ഇടപെട്ടോ, മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമില്ലെന്ന് ആവർത്തിച്ച് പറയിപ്പിച്ച സാഹചര്യമെന്ത് തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിയുക. സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചതിനെതിരായ ഇ.ഡിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.കൊച്ചി: രണ്ടു ശബ്ദരേഖകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഈമാസം 15 നോ 16 നോ നേരിട്ട് കൊച്ചിയിലെ ഓഫീസിൽ ഹാജരാകും.ശബ്ദരേഖകൾ പുറത്തുവിടാൻ ആരാണ് ആവശ്യപ്പെട്ടത്, ശിവശങ്കറിന് പുറമെ മറ്റാരെങ്കിലും ഇടപെട്ടോ, മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമില്ലെന്ന് ആവർത്തിച്ച് പറയിപ്പിച്ച സാഹചര്യമെന്ത് തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിയുക. സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചതിനെതിരായ ഇ.ഡിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.