icaiekm

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) യുടെ ദേശീയതലത്തിൽ മികച്ച ബ്രാഞ്ചായി എറണാകുളം തുടർച്ചയായ മൂന്നാം വർഷവും തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂഡൽഹിയിൽ നടന്ന വാർഷികാഘോഷത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കൃഷ്ണറാവു കാരാടിൽ നിന്ന് ബ്രാഞ്ച് ചെയർമാൻ രഞ്ജിത് ആർ. വാര്യരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ഐ.സി.എ.ഐ പ്രസിഡന്റ് നിഹാർ എൻ. ജംബുസാരിയ, വൈസ് പ്രസിഡന്റ് ദേബാശിഷ് മിത്ര, കേന്ദ്ര സമിതി അംഗം ബാബു എബ്രഹാം കള്ളിവയലിൽ, ദക്ഷിണേന്ത്യ റീജിയണൽ കൗൺസിൽ അംഗം ജോമോൻ കെ. ജോർജ് എന്നിവർ പങ്കെടുത്തു. എറണാകുളം ബ്രാഞ്ചിന്റെ സ്റ്റുഡന്റ്‌സ് അസോസിയേഷന് കേരളത്തിലെ മികച്ച അസോസിയേഷനുള്ള പുരസ്‌കാരവും ലഭിച്ചു.