കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിനിയുടെ രഹസ്യമൊഴി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇന്നലെ രാവിലെ 11.30ന് തിരുവനന്തപുരം ഹൈടെക്ക് സെൽ എ.എസ്.പിയുടെ നേതൃത്വത്തിലാണ് യുവതിയെ കോടതിയിൽ ഹാജരാക്കിയത്. വൈദ്യപരിശോധനയും നടത്തി.
പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയില്ല. പരാതി നൽകിയ സാഹചര്യത്തിൽ വീണ്ടും മൊഴിരേഖപ്പെടുത്തേണ്ടെന്ന നിയമോപദേശമാണ് കാരണം. കഴിഞ്ഞയാഴ്ചയാണ് എളമക്കര പൊലീസ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തത്