മരട്: കുമ്പളം സ്വദേശി അനന്തുവിന്റെ മരണത്തിന് കാരണക്കാരായവരെ മൂന്നുമാസമായിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസിന്റെ അലംഭാവത്തിനെതിരെ ബി.ജെ.പി പട്ടികജാതി മോർച്ച പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്‌ത് അനന്തുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് പട്ടികജാതി മോർച്ച പള്ളുരുത്തി മണ്ഡലം പ്രസിഡന്റ് ഇ.വി. മനോജ് പറഞ്ഞു.