ashaworker-citu

മരട്: കേന്ദ്ര ബഡ്ജറ്റിൽ ആരോഗ്യമേഖലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ആശാവർക്കർമാർ നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ആശാവർക്കർമാരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകുക, ആരോഗ്യ മേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തുക തുടങ്ങിയാവശ്യങ്ങളും ആശാവർക്കാർമാർ ഉന്നയിച്ചു.

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വിമൽ കെ. ബിനു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം മരട് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ജെ. സജീഷ് കുമാർ, കെ.എ. ദേവസി, എൻ.കെ. അബ്ദുൾ റഹ്മാൻ, കൗൺസിലർ ശാലിനി അനിൽരാജ് എന്നിവർ പ്രസംഗിച്ചു.