മൂവാറ്റുപുഴ: പുഴനഗരിയുടെ പുരാവൃത്തമെഴുതി കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം കരസ്ഥമാക്കിയ മോഹൻദാസ് സൂര്യനാരായണന് മൂവാറ്റുപുഴ ഡവലപ്പ്മെന്റ് അസോസിയേഷന്റെ (എം.ഡി.എ) ആദരവ് നൽകി. മോഹൻദാസിന്റെ വസതിയിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ചെയർമാൻ ഗോപികോട്ടമുറിക്കൽ എം.ഡി.എയുടെ ഉപഹാരം അവാർഡ് ജേതാവിന് സമ്മാനിച്ചു.

ചടങ്ങിൽ ബാബു പോൾ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.എ ചെയർമാൻ രാജേഷ് മാത്യു, എം.ഡി.എ ട്രഷറർ ഷാജി പാലത്തിങ്കൽ എക്സിക്യൂട്ടീവ് അംഗങ്ങളായ പോൾ ടി. മാത്യു ,പീലീക്സി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

മൂവാറ്റുപുഴ പോലൊരു ദേശത്തിന്റെ ചരിത്രരചനയ്ക്ക് ഇത്രമാത്രം സ്വീകാര്യത ലഭിക്കണമെങ്കിൽ ചരിത്രരചനയിൽ മോഹൻ ദാസ് പുലർത്തിയ സൂഷ്മതയും ഭാഷാശുദ്ധിയും ചരിത്ര വസ്തുതകളുടെ യഥാർത്ഥ ചിത്രവും പുസ്തകത്തിൽ അവതരിപ്പിച്ചു എന്നുള്ളതാണ്. ഇതുകൊണ്ടുതന്നെയാണ് കൃതി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടതുന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.