border

കൊച്ചി: കടലിൽ അതിർത്തി ചെക്ക് പോസ്റ്റുകളായി പ്രവർത്തിക്കുന്ന മൂന്ന് യാനങ്ങൾ അതിർത്തി സുരക്ഷാസേനയ്ക്ക് കൊച്ചി കപ്പൽശാല നിർമ്മിച്ച് കൈമാറി. കപ്പൽശാലയിൽ നിർമ്മിക്കുന്ന ഇത്തരം ഒമ്പത് യാനങ്ങളിൽ മൂന്നെണ്ണം നേരത്തെ കൈമാറിയിരുന്നു. മൂന്നെണ്ണം ഏതാനും മാസങ്ങൾക്കകം കൈമാറുമെന്ന് കപ്പൽശാല അധികൃതർ വ്യക്തമാക്കി.
കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ കപ്പൽശാല ജനറൽ മാനേജർ എ. ശിവകുമാർ യാനത്തിന്റെ രേഖകൾ ബി.എസ്.എഫിന്റെ ഡി.ഐ.ജി കുമാർ മജുംദാർക്ക് കൈമാറി. റിപ്പബ്ളിക് ദിനത്തിൽ കൊച്ചിയിൽ നിന്ന് പോയ യാനങ്ങൾ ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിലാണ് വിന്യസിക്കുന്നത്.
46 മീറ്റർ നീളമുള്ള യാനം കപ്പൽശാല രൂപകല്പന ചെയ്തതാണ്. പട്രോൾ ബോട്ടുകൾക്കും ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, ഇന്ധനം തുടങ്ങിയവ കൈമാറുന്ന യാനങ്ങളുടെ വടക്കുകിഴക്കൻ മേഖലയിലെ കേന്ദ്രമായും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.