
കൊച്ചി: തോപ്പുംപടി മത്സ്യ മാർക്കറ്റ് കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചത്. ഇന്നലെ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. റെനീഷ്, ഷീബാലാൽ, സുനിത ഡിക്‌സൺ, എം.എച്ച്.എം. അഷ്‌റഫ്, അഡ്വ.പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, കൗൺസിലർമാരായ സജിനി ജയചന്ദ്രൻ, ഷീബ ഡ്യൂറോം എന്നിവർ പങ്കെടുത്തു. വിവിധ പ്രശ്നങ്ങളാൽ നിശ്ചലമായ മാർക്കറ്റ് നിർമ്മാണ പദ്ധതിക്ക് ഈ കൗൺസിൽ അധികാരമേറ്റ ശേഷം ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തുകയായിരുന്നു.