അങ്കമാലി: നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ അറ്റകുറ്റപണികൾക്കായി 76 ലക്ഷം രൂപ അനുവദിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് എം. ജോൺ എം.എൽ.എ അറിയിച്ചു.
ശ്രീനാരായണ അമ്പലം പടിഞ്ഞാറ് റോഡ് (10 ലക്ഷം), ചെത്തിക്കോട് കൊടിഞ്ഞി റോഡ് (10 ലക്ഷം), ഒലിവേലി പോർക്കുന്ന് പാറ റോഡ് (10 ലക്ഷം), കർദ്ദിനാൾ ചെറുകവല റോഡ് (10 ലക്ഷം), കല്ലുപാലം കോതകുളങ്ങര റോഡ് (10 ലക്ഷം), മാർക്കറ്റ് കുമരക്കുളം റോഡ് (10 ലക്ഷം), നടുവട്ടം സെൻട്രൽ റോഡ് ( 8 ലക്ഷം), കൈപ്പിള്ളിമാലി ലിങ്ക് റോഡ് (8 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിക്കപ്പെട്ട റോഡുകൾ.