കോലഞ്ചേരി: സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ഭരണ സമിതി നീക്കത്തിന് രാഷ്ട്രീയ കക്ഷികൾ എതിരെന്ന്. കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിൽ ശനിയാഴ്ച ട്വന്റി20 യുടെ പ്രതിഷേധം. വൈകിട്ട് 7 മുതൽ 7.15 വരെ വീടുകളിലെ ലൈറ്റുകൾ അണച്ചാണ് പ്രതിഷേധ സമരം നടത്തുന്നത്.