മൂവാറ്റുപുഴ: വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കുടിശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ സർക്കാർ നീട്ടിയയതായി മൂവാറ്റുപുഴ ആർ.റ്റി.ഒ അറിയിച്ചു. പദ്ധതി പ്രകാരം വാഹനത്തിന്റെ 2016 മാർച്ച് 31 വരെയുള്ള മുഴുവൻ നികുതി കുടിശികയും എഴുതി തള്ളുകയും 2016 ഏപ്രിൽ 1മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ നികുതി കുടിശികയ്ക്ക് പൊതുവാഹന ങ്ങൾക്ക് 70 ശതമാനവും സ്വകാര്യവാഹനങ്ങൾക്ക് 60ശതമാനവും കിഴിവ് ലഭിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെടുക.