കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയിലെ പ്രതിവാര സാംസ്കാരിക കൂട്ടായ്മയായ ബുധ സംഗമത്തിൽ ഇന്ന് എട്ടിന് കേന്ദ്രബഡ്‌ജറ്റ് ചർച്ച സംഘടിപ്പിക്കും. മുൻ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ തുറവൂർ സംസാരിക്കും. ലൈബ്രറി വൈസ് പ്രസിഡന്റ് എം.വി. ജയപ്രകാശ് അദ്ധ്യക്ഷനാകും.