കാലടി : തരിശായിക്കിടന്ന കാഞ്ഞൂർ ആലത്തിപ്പാടത്ത് കേരള കർഷകസംഘം പുതിയ മണ്ണ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചു. എട്ട് എക്കറോളം സ്ഥലത്താണ് കൃഷി തുടങ്ങിയത്. നടീലിൽ ഉദ്ഘാടനം കർഷക സംഘം ജില്ലാസെക്രട്ടറി എം.സി. സുരേന്ദ്രൻ നിർവഹിച്ചു. റവ.ഫാദർ ജോമോൻ ചക്കരക്കാടൻ മുഖ്യപ്രഭാഷണംനടത്തി. കാഞ്ഞൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എം.ബി.ശശിധരൻ അദ്ധ്യക്ഷനായി, മുതിർന്ന കർഷകൻ പാപ്പു മുണ്ടാടനെ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശിയും കൃഷിക്ക് നേതൃത്വം നൽകുന്ന യുവ കർഷകൻ ടി.ഡി.റോബർട്ടിനെ സി.പി.എം ലോക്കൽസെക്രട്ടറി കെ.പി.ബിനോയി എന്നിവർ ചേർന്ന് ആദരിച്ചു.
പി.അശോകൻ, പി.ബി.അലി,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.അഭിജിത്ത്, വാർഡ് അംഗം റിൻസി, കർഷക തൊഴിലാളിയൂണിയൻ അങ്കമാലി ഏരിയ വൈസ് പ്രസിഡന്റ് എ.എ. സന്തോഷ്, സ്വാഗതസംഘം ചെയർമാൻ കെ.പി.സെബിൻ, കൺവീനർ വിനോദ് പടവരാൻ, എം.കെ ലെനിൻ, ബാങ്ക്ഡയറക്ടർ പി.എസ്. പരീത് എന്നിവർ സംസാരിച്ചു.