കി​ഴ​ക്ക​മ്പ​ലം​:​ ​പ​ള്ളി​ക്ക​ര​യി​ലെ​ ​പു​തി​യ​ ​ബൈ​പ്പാ​സ് ​നി​ർ​മ്മാ​ണം​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ളെ​ ​സ​ഹാ​യി​ക്കാ​നെ​ന്ന് ​ബി.​ജെ.​പി​ ​ആ​രോ​പ​ണം.​ ​തീ​ണ്ടാ​ക്കു​ളം​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​തോ​ട് ​നി​ക​ത്തി​ 3​ ​മീ​​​റ്റ​ർ​ ​വീ​തി​യി​ൽ​ ​കു​മാ​ര​പു​രം​ ​മാ​ർ​ക്ക​​​റ്റ് ​വ​രെ​യാ​ണ് ​ഹൃ​സ്വ​ദൂ​ര​ ​ബൈ​പ്പാ​സി​ന്റെ​ ​നി​ർ​മ്മാ​ണം.​ ​ഇ​തു​കൊ​ണ്ട് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ഒ​രു​ ​പ്ര​യോ​ജ​ന​മി​ല്ലെ​ന്നും​ ​ഭൂ,​ ​മ​ണ്ണ് ​മാ​ഫി​യ​ക​ൾ​ക്കും പ​ള്ളി​ക്ക​ര​യി​ലെ​ ​ഏ​താ​നും​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ക​ൾ​ക്ക് ​പാ​ടം​ ​നി​ക​ത്തു​ന്ന​തി​ന് ​വേ​ണ്ടി​ ​മാ​ത്ര​മാ​ണ് ​ബൈപ്പാ​സ് ​കൊ​ണ്ട് ​സാ​ധി​ക്കു​ന്ന​തെ​ന്നും​ ​ബി.​ജെ.​പി​ ​പ​ഞ്ചാ​യ​ത്ത്സ​മി​തി​ ​ആ​രോ​പി​ക്കു​ന്നു.
പ​ള്ളി​ക്ക​ര​ ​ജം​ഗ്ഷ​നി​ലെ​ ​ഗ​താ​ഗ​ത​ ​കു​രു​ക്കി​ന് ​ശാ​ശ്വ​ത​മാ​യ​ ​പ​രി​ഹാ​ര​മാ​യി​ ​പ​ള്ളി​ക്ക​ര​ ​പ​വ​ർ​ ​ഗ്രി​ഡി​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​കോ​ച്ചേ​രി​ത്താ​ഴം​ ​മ​ന​യ്ക്ക​ക്ക​ട​വ് ​തോ​ടി​ന് ​സ​മാ​ന്ത​ര​മാ​യി​ ​തോ​ടി​ന് ​തെ​ക്ക് ​വ​ശം​ ​ചേ​ർ​ന്ന് ​വീ​ഗാ​ലാ​ന്റി​നു​ ​വ​ട​ക്കു​വ​ശം​ ​വ​രെ​യോ​ ​മ​ന​യ്ക്ക​ക​ട​വ് ​വ​രെ​യോ​ ​റോ​ഡ് ​നി​ർ​മ്മി​ച്ച് ​കാ​ക്ക​നാ​ട് ​റോ​ഡു​മാ​യി​ ​ബ​ന്ധി​പ്പി​ച്ചാ​ൽ​ ​കി​ഴ​ക്ക​മ്പ​ലം​ ​മൂ​വാ​റ്റു​പു​ഴ​ ​ഭാ​ഗ​ത്തു​ ​നി​ന്ന്​ ​കാ​ക്ക​നാ​ട് ​ഭാ​ഗ​ത്തേ​ക്ക് ​പോ​കു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പ​ള്ളി​ക്ക​ര​ ​ജം​ഗ്ഷ​നി​ൽ​ ​എ​ത്തി​ച്ചേ​രാ​തെ​ ​പോ​കാ​ൻ​ ​ക​ഴി​യും.​ ​അ​ന​ധി​കൃ​ത​ ​നി​ർ​മ്മാ​ണ​ത്തി​ന് ​എ​തി​രെ​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ക്കും​ ​പ്ര​സി​ഡ​ന്റി​നും​ ​പ​ഞ്ചാ​യ​ത്ത്സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​രാ​ജ​ൻ​ ​പ​രാ​തി​ ​ന​ൽ​കി.​ ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​ജി​ല്ലാ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​കെ.​രാ​ജു,​ ​പ​ഞ്ചാ​യ​ത്ത്സ​മി​തി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അം​ബു​ജ​ൻ​ ​ഇ​ടി​യ​ത്തേ​രി​ൽ,​ ​വി​ഷ്ണു​ ​ച​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​ബ​ന്ധി​ച്ചു.