തൃപ്പൂണിത്തുറ: കേന്ദ്ര ബഡ്ജറ്റിലെ അവഗണനക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) തൃപ്പൂണിത്തുറ ഏരിയയിൽ 1000 വീടുകളിൽ പ്രതിഷേധ ജ്വാല തെളിച്ചു. ഉദയംപേരൂർ സൗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി ടി.സി. ഷിബു, ലോക്കൽ സെക്രട്ടറി പി.കെ. ബാബു, എം.കെ. ശിശുപാലൻ, ഇ.ജി. പുഷ്പൻ, സി.എം സന്തോഷ്, പി.വി. ശശികുമാർ,കെ.ആർ ബൈജു എന്നിവർ സംസാരിച്ചു. ഉദയംപേരൂർ നോർത്തിൽ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി.വാസുദേവൻ, സെക്രട്ടറി അഡ്വ.എസ്.മധുസൂദനൻ, എം.പി നാരായണദാസ്, ടി.എസ് പങ്കജാക്ഷൻ, പി.കെ. സാബു, ടി.പി. ബാബു എന്നിവരും മരട് വെസ്റ്റ് മേഖലയിൽ ഏരിയ സെക്രട്ടറി പി.വി. രാമചന്ദ്രൻ, വി.ജി. ഷിബു, സി.കെ. ശ്രീനിവാസൻ,വി.ജി. മേദിനി എന്നിവരും എരൂർ മേഖലയിൽ ഏരിയ പ്രസിഡന്റ് പി.പി. ഷാജി, എം.എൻ. ശശി, വി.കെ രാജു എന്നിവരും സംസാരിച്ചു.