
കുറ്റിപ്പുറം: മലബാറിലെ മുതിർന്ന സി.പി.ഐ നേതാവും സാമുഹ്യ സാംസ്‌കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന പന്നിയൂർ കുണ്ടൂളി കെ. നാരായണൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കുമ്പിടി പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിനു സമീപത്തെ നാരായണീയം വീട്ടുവളപ്പിൽ. സി.പി.ഐ മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് അംഗം, എ.ഐ.ടി.യു.സി, കിസാൻ സഭ എന്നിവയുടെ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗം, ജില്ലാ പ്രസിഡന്റ്, സി.പി.ഐ മണ്ഡലം സെക്രട്ടറി, എൽ.ഡി.എഫ് കൺവീനർ, അദ്ധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലലകളിൽ പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ വിവിധ സ്‌ക്കൂളുകളിൽ പ്രധാനാദ്ധ്യാപകനുമായിരുന്നു.
ഭാര്യ: പരേതയായ സുലോചന. മക്കൾ: ദീപ നാരായണൻ (സീനിയർ ഗവണ്മെന്റ് പ്ലീഡർ, കേരള ഹൈക്കോടതി ), ദിലീപ് നാരായണൻ (മാനേജിംഗ് ഡയറക്ടർ, ഓർഗാനിക് ബി.പി.എസ് ). മരുമക്കൾ: ഡോ. മധു മേനോൻ, ഡോ. സുജ ദിലീപ്.