
കൊച്ചി: സംസ്ഥാനത്തെ ഐ.ടി പാർക്കുകളിലെ വനിതാ ടെക്കികളുടെ കൂട്ടായ്‌മയായ വീ (വുമൺ ഇൻക്ലൂസീവ് ഇൻ ടെക്‌നോളജീസ്) നാസ്‌കോമുമായി ചേർന്ന് നടത്തുന്ന വീ നാസ്‌കോം അവാർഡിന് എൻട്രികൾ ക്ഷണിച്ചു.
നാല് വ്യക്തിഗതവും ഒരു ടീം അവാർഡുമാണ് നൽകുക. സമൂഹത്തിനായി പ്രവർത്തിക്കുന്നതിൽ പ്രചോദനമായ വനിത, ലീഡർ ആൻഡ് പേഴ്‌സണാലിറ്റി അടിസ്ഥാനമാക്കി വനിത, ടെക്‌നോളജി രംഗത്തെ വനിതാ സംരംഭക, മെൻ ഒഫ് ദ ഇയർ 2022 എന്നിങ്ങനെയാണ് അവാർഡുകൾ. ''സുസ്ഥിരമായ നാളേക്ക് വേണ്ടി ഇന്ന് ലിംഗസമത്വം'' എന്ന ആശയത്തിൽ വേദിയിൽ നടത്തുന്ന മത്സരത്തിൽ കോളജുകൾക്കും ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്നവർക്കും ടീമായി പങ്കെടുക്കാം. വുമൺ ഇൻക്ലൂസീവ് ഇൻ ടെക്‌നോളജിയുടെ ഫെയ്‌സ്ബുക്ക് പേജിലെ ലിങ്കുകൾ വഴി നാമനിർദേശങ്ങൾ സമർപ്പിക്കാം. ലിങ്ക്: https://www.facebook.com/womeninclusiveintech