
കൊച്ചി: വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ കമ്പനിയായ റിച്ച ഇൻഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്പന ഇന്ന് (09) ആരംഭിക്കും. 10 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 115- 125 രൂപയാണ് പ്രൈസ് ബാൻഡ്. പ്രവർത്തന മൂലധന ആവശ്യങ്ങളും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങളും മുൻനിറുത്തിയാണ് ഐ.പി.ഒയെന്ന് കമ്പനി അറിയിച്ചു.